Map Graph

റോയൽ എക്സിബിഷൻ ബിൾഡിംഗ്

ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥിതിചെയ്യുന്ന ഒരു ലോകപൈതൃകകേന്ദ്രമായ മന്ദിരമാണ് റോയൽ എക്സിബിഷൻ ബിൾഡിംഗ്(ഇംഗ്ലീഷ്: Royal Exhibition Building ). 1880-ലാണ് ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത്. 1880–81ലെ മെൽബൺ ഇന്റർനാഷണൽ എക്സിബിഷനുള്ള വേദിയായാണ് ഈ കെട്ടിടം പണിതീർത്തത്. തുടർന്ന് 1901ൽ ഓസ്ടേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനവും ഇവിടെവെച്ചാണ് ചേർന്നത്. 20-ആം നൂറ്റാണ്ടിൽ പലപ്പോഴായി ഈ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകളും അഗ്നിബാധയും ഏറ്റിരുന്നു, എങ്കിലും കെട്ടിടത്തിന്റെ പ്രധാനഭാഗമായ ഗ്രേറ്റ് ഹാൾ ഇതെല്ലാം അതിജീവിച്ച് ഇന്നും തലയെടുപ്പോടുകൂടി നിലനിൽക്കുന്നു.

Read article
പ്രമാണം:Royal_exhibition_building_tulips_straight.jpg